അഫ്‌ഗാനിസ്ഥാനിലെ ദുരന്തബാധിതര്‍ക്ക് സഹായം എത്തിച്ച് ഇന്ത്യ. ദുരന്തബാധിതര്‍ക്ക് ആദ്യഘട്ടമെന്നോണം താത്കാലികമായി താമസിക്കുവാനായി 1,000 ടെന്റുകളാണ് ഇന്ത്യ എത്തിച്ചത്. 15 ടണ്‍ വരുന്ന ഭക്ഷ്യവസ്തുക്കള്‍ ഇന്ത്യന്‍ മിഷൻ്റെ സഹായത്തോടെ കാബൂളില്‍നിന്ന് കുനാറിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ചൊവ്വാഴ്ചയോടെ ആവശ്യക്കാര്‍ക്ക് മരുന്നുകളും മറ്റ് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുമെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണ് എക്‌സിലൂടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ പങ്കുവെച്ചത്

. ‘അഫ്‌ഗാൻ വിദേശകാര്യമന്ത്രി മൗലവി അമിര്‍ ഖാന്‍ മുതാഖിയുമായി ഇന്ന് സംസാരിച്ചു. ഭൂചലനങ്ങളിലുണ്ടായ മരണങ്ങളില്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യ 1000 ഫാമിലി ടെന്റുകള്‍ ഇന്ന് കാബൂളിലെത്തിച്ചു. എസ്. ജയശങ്കര്‍ എക്‌സില്‍ കുറിച്ചു.

Related Posts