ആറ് ദിവസമായിട്ടും വെള്ളനാട് ശശിയെ വനം വകുപ്പിന് പിടികൂടാനായിട്ടില്ല. മുള്ളൻപന്നിയെ തല്ലിക്കൊന്ന പഞ്ചായത്ത് പ്രസിഡൻ്റ് വെള്ളനാട് ശശി ഒളിവിലാണ് എന്നാണ് വനംവകുപ്പ് പറയുന്നത്. അതേസമയം പഞ്ചായത്തിലെ ചില പരിപാടികളിൽ കഴിഞ്ഞ ദിവസം വെള്ളനാട് ശശി പങ്കെടുത്തതായാണ് നാട്ടുകാർ പറയുന്നത്. നിയമോപദേശം തേടാനായി വക്കീലിനെ കണ്ടതായും വിവരമുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്നും തങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് വനംവകുപ്പ് പറയുന്നത്.

Related Posts