ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലുളള തന്ത്രി കണ്ഠര് രാജീവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്.
നാളെ ആന്‍ജിയോഗ്രാം ചെയ്യും. മെഡിക്കല്‍ കോളജിലെ ജയില്‍ സെല്ലിലാണ് തന്ത്രിയെ പ്രവേശിപ്പിച്ചത്. റിമാന്‍ഡിലായി തൊട്ടടുത്ത ദിവസവും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Related Posts