അമേരിക്കയിൽ പൊലീസ് പട്രോളിംഗ് കാറിടിച്ച് മരിച്ച ഇന്ത്യൻ വിദ്യാർത്ഥിയുടെ കുടുംബത്തിന് 2.9 കോടി ഡോളർ (262 കോടി രൂപ) നഷ്ടപരിഹാരം ലഭിക്കും. അമേരിക്കയിൽ സിയാറ്റിലിൽ വച്ച് മരിച്ച ആന്ധ്രാപ്രദേശ് സ്വദേശി ജാനവി കാണ്ഡുലയുടെ (23) കുടുംബത്തിനാണ് തുക നൽകുക. 2023 ജനുവരിയിൽ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ മാസ്റ്റേഴ്സ് വിദ്യാർത്ഥിയായിരുന്ന ജാനവിയെ റോഡ് മുറിച്ചുകടക്കവെയാണ് അമിതവേഗതയിലെത്തിയ പട്രോളിംഗ് കാറിടിച്ചത്.
11 കോടി ഡോളർ (996 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജാനവിയുടെ കുടുംബം കേസ് ഫയൽ ചെയ്തിരുന്നു. ഇതിനെ തുടർന്ന് വാഹനമോടിച്ചിരുന്ന ഓഫീസർ കെവിൻ ഡേവിനെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ അമേരിക്കൻ കോടതി റദ്ദാക്കിയിരുന്നെങ്കിലും പിന്നീട് ഇയാളെ ഡിപ്പാർട്ട്മെൻ്റിൽ നിന്ന് പുറത്താക്കുകയായിരുന്നു.