ബെംഗളൂരു ജിഗണിയിലെ യുവധാര വെൽഫെയർ അസോസിയേഷൻ അംഗങ്ങൾ സമാഹരിച്ച അവശ്യസാധനങ്ങൾ സ്വാതന്ത്ര്യദിനത്തിൽ എയർ ഹ്യൂമാനിറ്റേറിയൻ ഹോമിന് കൈമാറും. കഴിഞ്ഞ 21 വർഷമായി ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സംഘടനയുടെ നേതൃത്വത്തിലാണ് സഹായം ഒരുക്കിയത്.

ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ശുചിത്വ ഉൽപ്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവയാണ് അംഗങ്ങളിൽ നിന്ന് ശേഖരിച്ചത്. ഓഗസ്റ്റ് 15ന് രാവിലെ 9ന് ബന്നേർഘട്ട പോലീസ് സ്റ്റേഷന് സമീപമുള്ള എയർ ഹ്യൂമാനിറ്റേറിയൻ ഹോമിൽ വെച്ചാണ് സാധനങ്ങൾ കൈമാറുന്നത്.

ചടങ്ങിൽ അസോസിയേഷൻ്റെ എക്സിക്യൂട്ടീവ് അംഗങ്ങളും മറ്റ് അംഗങ്ങളും പങ്കെടുക്കുമെന്ന് ഭാരവാഹികളായ പ്രസിഡണ്ട് അരുൺകുമാറും സെക്രട്ടറി ബിജിമോനും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9986623707.

Related Posts