ബെംഗളൂരുവിൽ കൈരളി കലാസമിതി മഹിളാവേദിയുടെ നേതൃത്വത്തിൽ പായസമേള സംഘടിപ്പിച്ചു. കൈരളി നിലയം സ്കൂൾ ക്യാമ്പസിൽ നടന്ന പരിപാടി കൈരളി കലാസമിതി പ്രസിഡണ്ട് സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു.

വ്യത്യസ്ത രുചികളിലും രീതികളിലുമുള്ള പായസങ്ങളുമായി 14 ടീമുകളാണ് പായസമേളയിൽ പങ്കെടുത്തത്. പരമ്പരാഗത പായസങ്ങൾക്കൊപ്പം വിവിധതരം പായസങ്ങളും മേളയിൽ ഒരുക്കിയിരുന്നു.

കൈരളി കലാസമിതിയുടെ ഭാരവാഹികളും മാനേജിങ് കമ്മിറ്റി അംഗങ്ങളും കൈരളി കലാസമിതി മഹിളാവേദി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. മലയാളി സമൂഹത്തിൻ്റെ കൂട്ടായ്മയും പാചക വൈവിധ്യവും ആഘോഷമാക്കിയ പരിപാടി ശ്രദ്ധേയമായി.

Related Posts