ബംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ കളിക്കളം എന്നപേരിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ബംഗളൂരുവിലെ മലയാളി സംഘടനകളുടെ യൂത്ത് വിങ്ങുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മത്സരത്തിൽ Aratt Vivera ഒന്നാം സ്ഥാനവും, ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ റണ്ണേഴ്സ് അപ്പുമായി. വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു.
യൂത്ത് വിംഗ് കൺവീനർ അശ്വതി രവീന്ദ്രൻ, ജോയിന്റ് കൺവീനർ സുരേഷ് എസ്,കോഡിനേറ്റർ പ്രവീൺ,ഷാജി ആർ പിള്ള, അഡ്വ.ഹനീഷ് എന്നിവർ നേതൃത്വം നൽകി. ഫോറം പ്രസിഡണ്ട് ജോജോ പി ജെ ഉദ്ഘാടനം ചെയ്‌തു. സെക്രട്ടറി ഷിബു ശിവദാസ് ട്രഷറർ സജീവ് ഇ ജെ, ജോയിൻറ് സെക്രട്ടറി ഡോ.ബീന പ്രവീൺ ജോയിൻറ് ട്രഷർ ചാർലി മാത്യു, അഡ്വ.മെന്റോ ഐസക്, മധു കലമാനൂർ, രവിചന്ദ്രൻ, പ്രിജി, അനിൽ ധർമ്മപതി, ദിനേശൻ, ജോസഫ് മാത്യു, ജെസ്സി ഷിബു, ഡോ.മൃണാളിനി പത്മനാഭൻ, രാജൻ കെ, ഉമേഷ് മോഹൻ, സിസിയ സെബാസ്റ്റ്യൻ, നേഹഷിബു, ശ്രീലക്ഷ്മി, മാളവിക, നിത്യ എന്നിവർ പങ്കെടുത്തു