ഓണാഘോഷങ്ങളുടെ ഭാഗമായി കലാവേദിയുടെ നേതൃത്വത്തിൽ ഓണം സ്പോർട്സ് സംഘടിപ്പിച്ചു. മറത്തഹള്ളിയിലെ കലാഭവനിൽ ഇന്നലെ നടന്ന പരിപാടിയിൽ കലാവേദി അംഗങ്ങളും കുടുംബാംഗങ്ങളും ആവേശത്തോടെ പങ്കെടുത്തു.
ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾക്ക് പുറമെ ഫുട്ബോൾ, ബാഡ്മിന്റൺ, ഷോട്ട്പുട്ട്, വടംവലി, മ്യൂസിക്കൽ ചെയർ, ഉറിയടി, ത്രോബോൾ, ടോഫി പിക്കിംഗ്, പിരമിഡ് നിർമ്മാണം തുടങ്ങിയ വിവിധ മത്സരങ്ങളും നടന്നു. ബലൂണുമായി ഹോപ്പിംഗ്, നാരങ്ങ-സ്പൂൺ റേസ്, കോൺ പിക്കിംഗ് ആൻഡ് റേസ്, ബ്രിക്ക് ഹോൾഡിംഗ്, ബോംബിംഗ് ദി സിറ്റി, പെനാൽറ്റി ഷൂട്ട്, ക്രിക്കറ്റ് തുടങ്ങിയ മത്സരങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
കലാവേദിയിലെ കുട്ടികൾ മുതൽ വിവിധ പ്രായവിഭാഗങ്ങളിലുള്ള അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചത്. ഓണാഘോഷത്തിന് ആവേശം പകരുന്ന തരത്തിൽ വിവിധ മത്സരങ്ങൾ സൗഹൃദപരമായ അന്തരീക്ഷത്തിൽ നടന്നു.