50 ലക്ഷം രൂപയുടെ സ്കോളർഷിപ്പോടെ അശോക സർവകലാശാലയിൽ ഒന്നാമതായി പ്രവേശനം നേടിയ നൂഫ് ആസിയക്ക് കേളി ബംഗളൂരുവിൻ്റെ ആദരം. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഇടതുപക്ഷ സാംസ്കാരികവേദിയായ കേളി ബംഗളൂരുവിൻ്റെ പ്രവർത്തകരാണ് മട്ടന്നൂർ പരിയാരത്തെ വീട്ടിലെത്തി വിദ്യാർത്ഥിനിയെ അനുമോദിച്ചത്.
സെക്രട്ടറി ജാഷിർ, ട്രഷറർ റയീസ് വലിയപറമ്പ്, കമ്മിറ്റി അംഗങ്ങളായ നയാസ് പാലക്കാട്, അസീസ് ബംഗളുരു തുടങ്ങിയവർ പങ്കെടുത്തു.