കർണാടക നായർ സർവീസ് സൊസൈറ്റി എം എസ് നഗർ കരയോഗം അത്തം ദിനത്തിനോട് അനുബന്ധിച്ചു കൈത്തറി ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും നടന്നു. ആർ എസ് പാളയയിലെ എം എം ഈ ടി സ്കൂളിൽ കെ എൻ എസ് എസ് മഹിളാ കോർ കമ്മിറ്റി കൺവീനർ ശോഭന രാമദാസ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു.
കരയോഗം പ്രസിഡണ്ട് കെ.ഉണ്ണികൃഷ്ണൻ, സെക്രട്ടറി ഇ സി.ദേവീദാസ്, ട്രഷറർ ശരത്ചന്ദ്ര ബാബു, കെഎൻഎസ്എസ് പിആർഒ ഡി.കൃഷ്ണകുമാർ, എം എം ഇ ടി സ്കൂൾ സെക്രട്ടറി മുരളീധർ നായർ മഹിളാ വിഭാഗം ‘ജനനി’ പ്രസിഡണ്ട് ശ്രീദേവി സുരേഷ്, സെക്രട്ടറി ഗീത മനോജ് എന്നിവർ ചടങ്ങിന് എത്തിയവർക്ക് അത്തംദിന ആശംസകൾ അർപ്പിച്ചു. ഓഗസ്റ്റ് 22ന് 4 മണി മുതൽ 25ആം തീയതി 2മണി വരെ കൈത്തറി ഉത്പ്പന്നങ്ങളൂം, കേരള ചിപ്സ്, 4 കട്ട് ചിപ്സ്, ശർക്കര വരട്ടി, നേന്ത്ര കായ / പഴം, ചക്ക ചിപ്സ്, മഹിളാ വിഭാഗം തയാറാക്കിയ വിവിധ തരം അച്ചാറുകൾ, ഉണ്ണിയപ്പം കൂടാതെ ഓണസദ്യക്ക് ആവശ്യമുള്ള പലവ്യഞ്ചനങ്ങൾ ലഭ്യമാകും. എം ഈ ടി സ്കൂളിൽ വെച്ചാണ് ഓണച്ചന്ത നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 8050508826ൽ ബന്ധപെടുക.