കെ എൻ എസ് എസ് ജക്കൂർ കരയോഗം സ്പോൺസർ ചെയ്യുന്ന 44മത് കരയോഗം ബന്നാർഗട്ട റോഡിലുള്ള ആർക്കെരെ പ്രദേശത്ത് രൂപീകരിക്കുന്നു. ജക്കൂർ കരയോഗം പ്രസിഡണ്ട് എ സി ശ്രീഹരി, സെക്രട്ടറി എം മഹേഷ് ബോർഡ് ഡയറക്ടർ കേശവ പിള്ള എന്നിവർ കരയോഗ രൂപീകരണത്തിന് നേതൃത്വം നൽകും. കെ എൻ എസ് എസ് വൈസ് ചെയർമാൻ കെ വി ഗോപാലകൃഷ്ണൻ, ജോയിൻ്റ് സെക്രട്ടറി സി ജി ഹരി കുമാർ എന്നിവർ ചേർന്നു പുതിയ കരയോത്തിന് ആഡ് ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.

പുതിയ കരയോഗത്തിൻ്റെ കമ്മിറ്റിയിലേക്ക് പ്രസിഡണ്ട് ശ്രീജിത്ത് എസ് നായർ, വൈസ് പ്രസിഡണ്ട് ദിനേശ്, സെക്രട്ടറി ഡോ. അയ്യപ്പൻ നായർ, ജോയിൻ്റ് സെക്രട്ടറി പ്രവീൺ വാസുദേവൻ, ട്രഷറർ സുനിൽ നമ്പ്യാർ, ജോയിൻ്റ് ട്രഷറർ ആകാശ്, ബോർഡ് മെമ്പർമാരായി ദിനേശ്, രാജേഷ്, പന്ത്രണ്ടു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

കരയോഗം ഉദ്ഘാടനം മാർച്ച് 29ന് രാവിലെ 10 മണിക്ക് ബന്നേർഗട്ട റോഡിലുള്ള ഫറ്റൂഷ് മൾട്ടി ക്യൂസിന് റെസ്റ്റോറൻ്റിൽ വെച്ച് കെ എൻ എസ് എസ് ചെയർമാൻ മനോഹര കുറുപ്പ് ഉത്ഘാടന കർമ്മം നിർവഹിക്കും. കെ എൻ എസ് എസ് ഭാരവാഹികളും മറ്റു കരയോഗ ഭാരവാഹികളും ബോർഡ് മെമ്പർമാരും ചടങ്ങിൽ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ടി വി നാരായണൻ അറിയിച്ചു.

Related Posts