മന്നം ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആറാമത്തെ ബോർഡ് ഡയറക്ടർ തിരഞ്ഞെടുപ്പ് നടന്നു. രജിസ്ട്രാർ ഓഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽനിന്ന് ഗംഗാമിക റിട്ടേണിംഗ് ഓഫീസറായി എത്തി തിരച്ചെടുപ്പ് ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു.

പ്രസിഡണ്ട് രാമചന്ദ്രൻ പാലേരി, വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ സെക്രട്ടറി ജയ വിജയ് എന്നിവരെ ഭാരവാഹികളായി ബോർഡ് ഐക്യകണ്ഠേന തിരഞ്ഞെടുത്തു. എ ദാമോദർ, രാജലക്ഷ്മി ആർ നായർ, കെ വി ഗോപാലകൃഷ്ണൻ, സുരേഷ് ചന്ദ്രത്തൊടി, ചിന്നുകുട്ടൻ, കൃഷ്ണകുമാർ, രമ മുകുന്ദൻ, മുരളീധർ നായർ, ശ്രീകുമാർ, മധു നായർ, പി എസ് നായർ എന്നിവർ അടുത്ത അഞ്ചു വർഷത്തേക്കുള്ള ബോർഡ് ഡയറക്ടർമാരായി.

Related Posts