യു. പ്രതിഭയ്ക്ക് എതിരായ സ്ത്രീവിരുദ്ധ പരാമർശത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് മുഴുവൻ സ്ത്രീകളെയും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്ത്രീകളോടുള്ള അധിക്ഷേപമാണെന്നും ഇത് ഒരാളെ മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് നേതാക്കളും അവൾക്കൊപ്പം എന്ന് ആവർത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും ഇത്തരം സ്ത്രീവിരുദ്ധ രീതികളോട് സ്വീകരിക്കുന്ന നേർവിപരീത സമീപനം അവരുടെ കാപട്യമാണ് തുറന്നു കാട്ടുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതേസമയം തന്റെ പ്രസ്താവന ഏതെങ്കിലും തരത്തിൽ വിഷമമുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിച്ച തായി എ. ഇർഷാദ് അറിയിച്ചിട്ടുണ്ട്.