125 രചനകൾ, 3 മണിക്കൂർ; സുരഭിലം സർഗ്ഗസംഗമം വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു. ബംഗളുരുവിലെ 125 എഴുത്തുകാരുടെ രചനകൾ ഒരു പുസ്തകത്തിൽ പ്രസിദ്ധീകരിച്ചുകൊണ്ടാണ് സുരഭിലം സർഗ്ഗസംഗമം ശ്രദ്ധ നേടിയത്. അതിൻ്റെ പ്രകാശനത്തിൽ ഇരുനൂറോളം പേർ പങ്കെടുത്തത് മറ്റൊരു നാഴികക്കല്ലായി. അഞ്ഞൂറിലേറെ പേജുകളുള്ള സുരഭിലത്തിന് 750 രൂപയാണ് വിലയിട്ടത്. മികച്ച ഗുണനിലവാരത്തോടെ സുജിലി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. അതൊരു ചരിത്രരേഖയായി മാറുകയും ചെയ്തു. ആ രചനകൾ വിലയിരുത്തുന്ന പരിപാടി ഇന്നലെ ജനുവരി 4ന് വാക്കിട്ടു 9 മണിയോടെ ഓൺലൈനിൽ നടന്നു. കാര്യമാത്ര പ്രസക്തി പ്രകടിപ്പിച്ചുകൊണ്ട് അസാധാരണമായ മികവോടെയാണ് നീണ്ട മൂന്നു മണിക്കൂർ സമയമെടുത്ത്‌ കെ.ആർ.കിഷോർ, ടി.എം.ശ്രീധരൻ, അർച്ചന സുനിൽ, നവീൻ.എസ്, ആർ.വി.ആചാരി, ഇന്ദിരാ ബാലൻ, രമ പ്രസന്ന പിഷാരടി, അനിത ചന്ദ്രോത്ത് എന്നിവർ രചനകൾ അവലോകനം ചെയ്തത്. വാക്കുകളുടെ മിതത്വവും കൃത്യതയും വെളിവാക്കിയ പ്രകടനമാണ് വിശകലനം നടത്തിയവർ കാഴ്ച വെച്ചത്. ബംഗളുരുവിലെ എഴുത്തുകാർ മറ്റൊരു തലത്തിലേക്ക് ഉയരുകയാണെന്ന് ഈ അവലോകനം തെളിയിക്കുന്നു.സുരഭിലം ഗ്ലോബലിൻ്റെ സർഗ്ഗസംഗമം ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

ഓൺലൈൻ മീറ്റിൽ സുരഭിലം ഗ്ലോബൽ – ചെയർമാൻ വിഷ്ണുമംഗലം കുമാർ അധ്യക്ഷത വഹിച്ചു. ഡോക്ടർ സുഷമശങ്കർ സ്വഗാതവും, തങ്കച്ചൻ പന്തളം നന്ദിയും രേഖപ്പെടുത്തി. സുരഭലം ഗ്ലോബൽ ജനറൽ കൺവീനർ എസ് കെ നായർ കാര്യപരിപാടി നിയന്ത്രിച്ചു.

Related Posts