ബംഗളൂരു മലയാളി ഫോറം സീനിയർ വിങ്ങിൻ്റെ നേതൃത്വത്തിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം എസ്. ജി.പാളയിലുള്ള മരിയ ഭവനിൽ വച്ച് നടന്നു. ചടങ്ങിൽ ജി.മഞ്ജുനാഥ്(മുൻ കോർപ്പറേറ്റർ എസ് ജി പാളയ) മുഖ്യാതിഥി ആയിരുന്നു. ആസ്റ്റർ ഹോസ്പിറ്റൽ ജിഎം പരശുറാം, സീനിയർ വിങ് ചെയർമാൻ വിജയൻ തോനൂർ, പ്രസിഡണ്ട് ജോജോ. പി.ജെ.ട്രഷറർ ഹെറാൾഡ് മാത്യു, ജോയിന്റ് സെക്രട്ടറി സജീവ് ഇ ജെ, ഡോ. മൃണാളിനി പത്മനാഭൻ, രാജൻ കെ, രാജൻ തോമസ്, അജയ് കിരൺ, വൈസ് പ്രസിഡണ്ട് അരുൺ ജോർജ്, ദിവാകരൻ, മുൻ സെക്രട്ടറി മധു കലമാനൂർ എന്നിവർ സംസാരിച്ചു.
ടോണി, ചാർളി മാത്യു, ഷാജിയാർ പിള്ള, അനിൽ ധർമ്മപതി, ഷാജു ദേവസി, രവി ചന്ദ്രൻ, ഓമന ജേക്കബ്, ജെസ്സി ഷിബു, അശ്വതി, അമൽ, ദിനേശ്, മാർട്ടിൻ, ജോഷി, ജോസ്, ജോയ്, ജോസഫ്, എന്നിവർ നേതൃത്വം നൽകി. ആയുർവേദ സൗജന്യ മെഡിക്കൽ ക്യാമ്പ്, കൾച്ചറൽ പ്രോഗ്രാം, ബിരിയാണി ചലഞ്ച്, നാദം ഓർക്കസ്ട്ര അവതരിപ്പിച്ച മ്യൂസിക് നൈറ്റ് എന്നിവ അരങ്ങേറി.