മലബാർ മുസ്‌ലിം അസോസിയേഷൻ്റെ (എം എംഎ) 90-ാം വാർഷികാഘോഷം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പൊതുപ്രവർത്തനരംഗത്ത് 60 വർഷം പൂർത്തിയാക്കിയ എംഎംഎ പ്രസിഡണ്ട് ഡോ.എൻ.എ.മുഹമ്മദിനെ മുഖ്യമന്ത്രി സിദ്ധരാമയ്യ ആദരിച്ചു. എംഎംഎയുടെ സാമൂഹിക സേവന പ്രവർത്തനങ്ങൾക്കു സർക്കാരിൻ്റെ പിന്തുണ ഉറപ്പു നൽകി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. വരുന്ന ബജറ്റിൽ ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള പദ്ധതി പ്രഖ്യാപിക്കുമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഡി.കെ. ശിവകുമാർ പറഞ്ഞു.

സ്പീക്കർ യു.ടി.ഖാദർ, മന്ത്രിമാരായ രാമലിംഗ റെഡ്‌ഡി, ദിനേശ് ഗുണ്ടുറാവു, എച്ച്.സി.മഹാദേവപ്പ എം.സി.സുധാകർ, എൻ.എ.ഹാരിസ് എംഎൽഎ, മുൻ ധനകാര്യ സെക്രട്ടറി എൽ. കെ.അത്തീഖ്, നസീർ അഹമ്മദ് എംഎൽസി എന്നിവർ പങ്കെടുത്തു.

60 വിദ്യാർഥികൾക്കു ലാപ്ടോപ്പുകൾ, 90 വിദ്യാർഥികൾക്കു സൈക്കിളുകൾ എന്നിവ ചടങ്ങിൽ വിതരണം ചെയ്‌തു. എംഎംഎയുടെ ചരിത്രം പ്രതിപാദിക്കുന്ന ഡോക്യൂമെൻറി, സുവനീർ എന്നിവയുടെ പ്രകാശനവും നടന്നു. കണ്ണൂരിൽ നിന്നുള്ള ഗഫൂർ, ആബിദ് ടീമിൻ്റെ സംഗീതവിരുന്ന്, കളരിപ്പയറ്റ്, ഉറുമി പ്രദർശനം എന്നിവ നടന്നു.

ജനറൽ സെക്രട്ടറി ടി.സി.സിറാജ്, വൈസ് പ്രസിഡണ്ടുമാരായ അഡ്വ..പി.ഉസ്‌മാൻ തൻവീർ മുഹമ്മദ്, അഡ്വ.ഷക്കീൽ അഹമ്മദ്, ട്രഷറർ കെ എച്ച്.ഫാറൂഖ്,സെക്രട്ടറിമാരായ കെ. സി.അബ്‌ദുൽ ഖാദർ, പി.എം.ലത്തീഫ് ഹാജി, ശംസുദ്ദീൻ കൂടാളി, സുബൈർ കായക്കൊടി, മുഹമ്മദ് മൗലവി എന്നിവർ നേതൃത്വം നൽകി.

Related Posts