കേരള സമാജം (R), കര്‍ണാടകയുടെ വനിതാദിനാഘോഷം മാര്‍ച്ച് 8-ാം തീയതി ബാബാ നഗര്‍, യെലഹങ്കയിലെ റോയല്‍ ഇന്‍ പാര്‍ട്ടി ഹാളില്‍ പരിപാടികളോടെ നടക്കും. സിനിമാനടി മൈഥിലി റോയിയും പ്രശസ്ത നര്‍ത്തകിയും ഗുഡ് ഷെഫേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിൻ്റെ പ്രിന്‍സിപ്പലുമായ ഡോ. ഹെലന്‍ ടോമും വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്യും.

പ്രസ്തുത ചടങ്ങില്‍ ഡോ. നിത്യ മനയത്ത് (ബാപ്റ്റിസ്റ്റ് ആശുപത്രി), ഫെഡറല്‍ ബാങ്ക് മാനേജര്‍ നിഷ വാരിയര്‍, കേരള സമാജം പ്രസിഡണ്ട് എസ്.കെ.പിള്ള, വൈസ് പ്രസിഡണ്ട് ആര്‍.കെ.കുറുപ്പ്, സെക്രട്ടറി ശ്രീകുമാര്‍, ജോയിന്റ് സെക്രട്ടറി കെ.നടരാജന്‍, ട്രഷറര്‍ യു.ഡി.നായര്‍, അസിസ്റ്റന്റ് സെക്രട്ടറിമാരായ ശ്യാംകുമാര്‍, രാഹുല്‍, ജോഷി, രാംലാല്‍, യോഗേഷ് നായര്‍, സുകുമാരന്‍ മഞ്ജുനാഥ് എന്നിവര്‍ പങ്കെടുക്കുമെന്നു വനിതാ വിഭാഗം ചെയര്‍പേഴ്സണ്‍ പ്രീത ശിവനും കണ്‍വീനര്‍ ബീനാ നായരും അറിയിച്ചു.

Related Posts