ആർടി നഗറിലുള്ള സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പൽ, ഭർതൃപിതാവിനെതിരെ ലൈംഗിക പീഡനത്തിനും ശാരീരിക ഉപദ്രവത്തിനും പൊലീസിൽ പരാതി നൽകി. തനിച്ചുള്ള സമയങ്ങളിൽ വീട്ടിൽ അതിക്രമിച്ചു കയറി ഭർതൃപിതാവ് മോശമായി പെരുമാറിയിരുന്നുവെന്ന് പരാതിയിൽ പറയുന്നു. 2020 മുതൽ താൻ പീഡനത്തിന് ഇരയാവുകയാണെന്നാണ് യുവതിയുടെ ആരോപണം. വിഷയത്തിൽ വനിതാ കമ്മീഷൻ അടിയന്തരമായി ഇടപെട്ടിട്ടുണ്ട്
ഭയം കാരണം ആദ്യം മൗനം പാലിച്ചെങ്കിലും പിന്നീട് ഭർത്താവിനോട് കാര്യം പറഞ്ഞു. പലവട്ടം ഇയാളെ താക്കീത് ചെയ്തെങ്കിലും ശല്യം തുടരുകയായിരുന്നു. പുറത്തു ആരോടെങ്കിലും പറഞ്ഞാൽ മക്കളെ ഉപദ്രവിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.