അനസ്തീസിയ നൽകി ബന്ധുക്കളായ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയെന്ന കേസിൽ ആയുർവേദ ഡോക്ടറെ പൊലീസ് അറസ്‌റ്റ് ചെയ്തു. ശിവമൊഗ്ഗയിൽ ആണ് സംഭവം. കഴിഞ്ഞ ദിവസമാണ് ചന്ദ്രപ്പ(78), ഭാര്യ ജയമ്മ(75) എന്നിവരുടെ മൃതദേഹങ്ങൾ കിടപ്പുമുറിയിൽ കണ്ടെത്തിയത്. അനന്തരവനായ മല്ലേഷാണ് പോലീസ് അറസ്‌റ്റിലായത്.
പലരിൽ നിന്നും വൻ തുക വായ്‌പ വാങ്ങി കടത്തിലായ മല്ലേഷ് കടം വീട്ടാനാണ് സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. 15 ലക്ഷം രൂപ വായ്‌പ ആവശ്യപ്പെട്ട് മല്ലേഷ് ചന്ദ്രപ്പയെ സമീപിച്ചിരുന്നെങ്കിലും സ്വർണ്ണം ലഭിച്ചില്ല. ഇതേത്തുടർന്ന് ചന്ദ്രപ്പയുടെ സ്വർണ്ണം തട്ടിയെടുക്കാൻ ഇരുവരെയും കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഇരുവരെയും പരിശോധിക്കാനെന്ന പേരിലാണ് മല്ലേഷ് വീട്ടിലെത്തിയത്. തുടർന്ന് അമിത അളവിൽ അനസ്തീസിയ നൽകുകയായിരുന്നു.