29ന് ആരംഭിക്കുന്ന പതിനേഴാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിനുള്ള ഡെലിഗേറ്റ് റജിസ്ട്രേഷൻ ആരംഭിച്ചു. 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 9 ദിവസങ്ങളിലായിട്ടാണ് ചലച്ചിത്രോത്സവം നടക്കുന്നത്. ഇത്തവണ 60 രാജ്യങ്ങളിൽ നിന്നുള്ള ഇരുന്നൂറിലേറെ സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. ഡോ. രാജ്കുമാർ ഭവൻ, ലുലു മാൾ, സുചിത്ര സിനിമ ആൻഡ് കൾചറൽ അക്കാദമി എന്നിവിടങ്ങളിലാണു പ്രദർശനം.

കഴിഞ്ഞ ഐഎഫ്എഫ്കെയിൽ മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് ലഭിച്ച ‘മോഹം’ ഉൾപ്പെടെ 6 മലയാള സിനിമകൾ ഇന്ത്യൻ സിനിമ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും. റസാഖ് അഹമ്മദ് നിർമിച്ച് ഫാസിൽ റസാഖ് സംവിധാനം ചെയ്ത‌ മോഹം ഇതിനോടകം തന്നെ നിരൂപക പ്രശംസ നേടിയിട്ടുണ്ട്. ബെംഗളുരു ഡിആർഡിഒയിൽനിന്ന് വിരമിച്ച റസാഖ് അഹമ്മദിൻ്റെ മൂന്നാമത്തെ സിനിമയാണിത്. കാട്, എ പ്രഗ്നന്റ് വിഡോ, ഭൂതലം, മലവഴി, സർക്കീറ്റ് എന്നിവയാണു മറ്റു മലയാള സിനിമകൾ. ഫെബ്രുവരി 6 വരെയാണു ചലച്ചിത്രോത്സവം.

Related Posts