കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മൈസൂരു കരയോഗത്തിൻ്റെ കുടുംബസംഗമം മൈസൂരിലെ വിജയനഗര സെക്കൻഡ് സ്റ്റേജിലെ കേരള സമാജം കമ്മ്യൂണിറ്റി സെൻ്ററിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം എന്നിവ കുടുംബസംഗമത്തോടനുബന്ധിച്ചു നടന്നു.
സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥികളായി മൈസൂർ എയർപോർട്ട് ഡയറക്ടർ ഉഷ കുമാരി, കെ എൻ എസ് എസ് ബോർഡ് ചെയർമാൻ മനോഹരകുറുപ്പ്, ജനറൽ സെക്രട്ടറി ടി വി നാരായണൻ, ഖജാൻജി വിജയകുമാർ, മറ്റു ബോർഡ് അംഗങ്ങൾ, കരയോഗം പ്രസിഡണ്ട് കെ .ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.