ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റിൻ്റെ നേത്യത്വത്തിൽ 22ന് സംവാദം സംഘടിപ്പിക്കുന്നു. ‘സഞ്ചാര സാഹിത്യത്തിലെ അർഥതലങ്ങൾ’ എന്ന വിഷയത്തിൽ ആണ് സംവാദം. ഞായറാഴ്‌ച രാവിലെ 11മണിക്ക് ഹോട്ടൽ ജിയോയിൽ നടക്കുന്ന പരിപാടിയിൽ അനിയൻ പെരുംതുരുത്തിയുടെ ‘ഇന്തൊനീഷ്യൻ യാത്ര’ എന്ന പുസ്തകത്തിൻ്റെ പ്രകാശനവും നടക്കും.
ഡോ.സജി പുതുശ്ശേരി സാഹിത്യ സംവാദം ഉദ്ഘാടനം ചെയ്യും. ടി.എ. കലിസ് അധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ആന്റണി മുഖ്യപ്രഭാഷണം നടത്തും. ഡോ.ജോർജ് മരങ്ങോലി, എഴുത്തുകാരി കെ.ടി ബ്രിജി, വിൽസൻ പുതുശ്ശേരി, ഡോ. ഫിലിപ്പ് മാത്യു, ഡോ.മാത്യു മണിമല, സി.ഡി.ഗബ്രിയേൽ എന്നിവർ പങ്കെടുക്കും.