ബാംഗ്ളൂർ ഹുബ്ബു സമസ്ത ഗ്രൂപ്പ് നടത്തുന്ന ശൈഖുനാ ആലികുട്ടി ഉസ്താദ് അനുസ്മരണവും ഇസ്ലാമിക കഥാപ്രസംഗവും ദുആ മജ്ലിസും. ആഗസ്ത് 7വെള്ളിയാഴ്ച രാത്രി 7.30ന്ന് ബന്നാർഘട്ട റോഡിലുള്ള എസ് എം എ ഓഡിറ്റോറിയത്തിൽ നടക്കും.
സമസ്ത വിദ്യാഭ്യാസ ബോർഡ് മാനേജർ മോയിൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ. ബാംഗ്ലൂരിലെ മത സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ദുആ മജ്ലിസ്സിന്ന്. വെല്ലൂർ ബാഖിയായത് ഹസ്രത് സാജിർ ബാഖവി നേതൃതം നൽകും. വള്ളികുടിലിലെ രാജകുമാരി എന്ന വിഷയത്തിൽ പ്രമുഖ കാഥികൻ സുബൈർ തോട്ടിക്കൽ & പാർട്ടി കഥാപ്രസംഗം അവതരിപ്പിക്കും. പരിപാടിയുടെ വിജയത്തിന് വേണ്ടി കൂടിയ മീറ്റിങ്ങിൽ സലിം കൂളിങ് ടെക്നികിൻ്റെ ആദ്യക്ഷതയിൽ. താഹിർ മിസ്ബാഹി, ഇർഷാദ് കണ്ണവം, ലത്തീഫ് ചെറുവഞ്ചേരി, ദാവൂദ് എഫ് എം, റംഷാദ് എസ് എം, സഹൽ നിഹാൻസ്, മാജിദ്, സമീർ, സുഹൈൽ മേക്കുന്ന്, റിയാസ് പി എം, അനസ്.എന്നിവർ പങ്കെടുത്തു.