വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് വലിയ പ്രതിസന്ധിയിലായ ഇൻഡിഗോ രണ്ടാഴ്ച കൊണ്ട് 827 കോടി രൂപ തിരിച്ചു നൽകി. നവംബർ 21 മുതല്‍ ഡിസംബർ ഏഴ് വരെയുള്ള കാലയളവിലെ ടിക്കറ്റ് തുകയാണ് ഇൻഡിഗോ റീഫണ്ട് ചെയ്തത്. ഇതില്‍ ഡിസംബർ ഒന്ന് മുതല്‍ ഏഴ് വരെയുള്ള തീയതികളില്‍ മാത്രം റദ്ദാക്കപ്പെട്ടത് 569 കോടി രൂപയുടെ ടിക്കറ്റുകളാണ്. ഇവയ്ക്ക് പുറമെ മൊത്തം ബാഗേജുകളുടെ പകുതിയും ഇൻഡിഗോ തിരിച്ചുനല്‍കി. 9000 ബാഗേജുകളില്‍ 4500 ബാഗേജുകളാണ് ഇൻഡിഗോ യാത്രക്കാർക്ക് നല്‍കിയത്. ബാക്കിയുള്ളവ 36 മണിക്കൂറിനുള്ളില്‍ യാത്രക്കാർക്ക് തിരിച്ചുനല്‍കുമെന്നാണ് ഇൻഡിഗോ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഈ നടപടികളെല്ലാം നിരീക്ഷിക്കാനായി ഒരു ക്രൈസിസ് മാനേജ്‌മന്റ് ഗ്രൂപ്പിന് രൂപംനല്‍കിയെന്നും ഇൻഡിഗോ വ്യക്തമാക്കി.

Related Posts