ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതിനു പി​ന്നാ​ലെ ന​ട​ൻ ദി​ലീ​പി​നെ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നില്‍ തി​രി​ച്ചെ​ടു​ക്കു​മെ​ന്ന് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ണ്ട് ബി. രാ​കേ​ഷ്. ദിലീപിന് അസോസിയേറ്റഡ് അംഗത്വമാണ് ഉണ്ടായിരുന്നതെന്നും അതാണ് കേസിൻ്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയതെന്നും ദിലീപ് കത്ത് നല്‍കിയാല്‍ മറ്റുളളവരുമായി ചര്‍ച്ച ചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്നും രാകേഷ് പറഞ്ഞു.

എ​ല്ലാ സം​ഘ​ട​ന​ക​ളും പു​റ​ത്താ​ക്കി​യ കൂ​ട്ട​ത്തി​ലാ​ണ് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പു​റ​ത്താ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. കോ​ട​തി കു​റ്റ​ക്കാ​ര​ൻ എ​ന്ന് ക​ണ്ടെ​ത്തി​യ​വ​ർ​ക്ക് ക​ടു​ത്ത ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും ബി. ​രാ​കേ​ഷ് വ്യ​ക്ത​മാ​ക്കി.

Related Posts