64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് കൊടിയിറങ്ങും. വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി എത്തുന്നത് മലയാളികളുടെ മഹാനടൻ മോഹൻലാൽ ആണ്. കണ്ണൂരും തൃശ്ശൂരും തമ്മിൽ സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 8 മത്സരങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.
നിലവിൽ 985 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്ത് 978 പോയിന്റുമായി തൃശ്ശൂരും 977 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്. നേരത്തെ രണ്ടാം സ്ഥാനത്ത് ഇരുന്ന കോഴിക്കോട് നാലാം സ്ഥാനത്തേക്ക് താഴ്ന്നു. ഇന്ന് അവധി ദിവസമായതിനാൽ തേക്കിൻകാട് മൈതാനത്തേക്ക് കാണികൾ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.