വിദ്യാർഥികൾക്കും സ്ത്രീകൾക്കുമെതിരെ അശ്ലീലവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ ആർഎസ്എസ് സഹയാത്രികൻ ടി.ജി. മോഹൻദാസിനെതിരെ പൊലീസ് കേസെടുത്തു.

എഐവൈഎഫ് നേതാവ് ജിസ്മോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റി സൈബർ പൊലീസാണ് നടപടി സ്വീകരിച്ചത്. അധിക്ഷേപം, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഡൽഹിയിൽ കർഫ്യൂ പ്രഖ്യാപിച്ച ശേഷം പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കണമെന്ന തരത്തിലുള്ള പരാമർശങ്ങളാണ് മോഹൻദാസ് നടത്തിയതെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ സംബന്ധിച്ചും പ്രതിഷേധക്കാരെക്കുറിച്ചും നടത്തിയ മറ്റ് വിവാദ പരാമർശങ്ങളും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Posts