മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം നടക്കാനിരിക്കെ യൂട്യൂബർ ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ഗുഡ്ഗാവിലെ വസതിയിൽനിന്ന് ശനിയാഴ്ച രാവിലെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

വെള്ളിയാഴ്ച തന്നെ അമ്പതോളം പൊലീസുകാർ ധ്രുവ് റാഠിയുടെ വീടിന് ചുറ്റും നിലയുറപ്പിച്ചിരുന്നു. ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് (സിജെപി) പ്രതിഷേധിച്ചു. യുവാക്കളുടെ പങ്കാളിത്തത്തെ ഭയന്നാണ് അധികൃതർ നടപടികളുമായി മുന്നോട്ടുപോകുന്നതെന്ന് സംഘടന ആരോപിച്ചു.

ധ്രുവ് റാഠിക്ക് പുറമെ സിപിഎം നേതാക്കളായ പിണറായി വിജയൻ, എം.എ. ബേബി, എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ എന്നിവരെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്. അതേസമയം, കേന്ദ്ര സർക്കാരിൻ്റെ നടപടിക്കെതിരെ സിജെപി രംഗത്തെത്തി. വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ഉയരുന്ന ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കത്തിൻ്റെ ഭാഗമാണ് കസ്റ്റഡിയെന്ന് സംഘടന ആരോപിച്ചു.

Related Posts