പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ 11മത് ജനറൽ ബോഡി വൈറ്റ്ഫീൽഡ് ബേയ് ഗ്രിൽ ഹോട്ടലിൽവെച്ച് നടത്തി. ജനറൽബോഡിയിൽ അസോസിയേഷൻ്റെ സെൻട്രൽ കമ്മിറ്റി രൂപകരണവും, അസോസിയേഷൻ്റെ പുതിയ ഹൂടി ബ്രാഞ്ചിൻ്റെ ഔപചാരിക ഉദ്ഘാടനവും നടന്നു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായി ചെയർമാൻ ഡി ആർ കെ പിള്ള, പ്രസിഡണ്ട് വി രമേഷ് കുമാർ, ജനറൽ സെക്രട്ടറി രാഗേഷ് പി, ട്രഷറർ അരുൺ കുമാർ ഒ കെ, കോർഡിനേറ്റർ പി സന്തോഷ് കുമാർ എന്നിവരെ തിരഞ്ഞെടുത്തു.
വൈറ്റ്ഫീൽഡ് ബ്രാഞ്ച് പ്രസിഡണ്ടായി ജസ്റ്റിൻ ഫെർണാണ്ടസ്, സെക്രട്ടറി ബിജു സുന്ദർ, വൈസ് പ്രസിഡണ്ട് നിഷ രാജേഷ്, ജോയിൻറ് സെക്രട്ടറി സുരേഷ് രാജൻ, ട്രഷറർ ജിനീഷ് ടി ജെ എന്നിവരെയും, ഹൂടി ബ്രാഞ്ചിൻ്റെ പ്രസിഡണ്ട് ആയി പ്രദീപ് കുമാർ എം എൻ, സെക്രട്ടറി ജിജോ പി എ, വൈസ് പ്രസിഡണ്ട് സി എൻ ജയചന്ദ്രൻ, ജോയിൻറ് സെക്രട്ടറി ഗിരീഷ് പി എൻ, ട്രഷറർ ജോൺസൻ കെ എസ് എന്നിവരെ തിരഞ്ഞെടുത്തു.
