കൈരളി കലാസമിതി മഹിളാവേദി വിഷു കൈനീട്ടം പരിപാടി സംഘടിപ്പിച്ചു. ബാംഗ്ലൂരിലെ വിമാനപുരയിലുള്ള കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടന്ന വിഷു കൈനീട്ടം പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും വിഷു കൈനീട്ടം നൽകി. മഹിളാവേദി അംഗങ്ങൾ സംഘടിപ്പിച്ച സാംസ്കാരിക പരിപാടികളും അരങ്ങേറി.

മഹിളാവേദി ചെയർപേഴ്സൺ ബിന്ദു രാധാകൃഷ്ണൻ, വൈസ് ചെയർപേഴ്സൺ സീന മനോജ്, അഡ്വൈസർ ബിന്ദു സുധീഷ്, ജോയിൻ്റ് കൺവീനർ രശ്മി പ്രകാശ് എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.
കൈരളി കലാസമിതി പ്രസിഡണ്ട് സുധാകരൻ രാമന്തളി, ജനറൽ സെക്രട്ടറി പി.കെ.സുധീഷ് എന്നിവർ സംസാരിച്ചു.

Related Posts