കേരളസമാജം ( രജി) ബാഗ്ലൂർ മല്ലേശ്വരം സോൺ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി നോട്ടുബുക്കുകൾ വിതരണം ചെയ്യും. എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെ 500ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ന്യൂ ബി ഇ എൽ റോഡ് ഡോളേഴ്സ് കോളനിക്ക് സമീപമുള്ള ഗോപാൽ രാമനാരായൻ ഗവണ്മെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ബുക്കുകൾ വിതരണം ചെയ്യുക.
മല്ലേശ്വരം സോൺ വനിതാ വിഭാഗം ഇ സി മെമ്പറായ പ്രസന്ന ആർ നായർ ആണ് സ്കൂളിൽ വിതരണം ചെയ്യുന്നതിനായി കേരള സമാജത്തിന് സൗജന്യമായി ബുക്കുകൾ നൽകുന്നത്. പ്രസ്തുത സ്കൂളിൽ ജൂൺ 3 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ സമാജം ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കും. സമാജം സോൺ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ആണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.