ആന്ധ്ര പി.സി.സി. അധ്യക്ഷ വൈ.എസ്. ശർമിളയ്ക്ക് കർണാടകത്തിൽനിന്ന് രാജ്യസഭാ സീറ്റ് ലഭിച്ചേക്കും. ജൂലൈ മാസമാണ് കർണാടകത്തിൽനിന്നുള്ള നാല് രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. മല്ലികാർജുൻ ഖാർഗെ, ജെ.ഡി.എസ്.അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ, ബി.ജെ.പി.യുടെ ഈറണ്ണ കദാഡി, കെ.നാരായണൻ തുടങ്ങിയവരുടെ രാജ്യസഭയിലെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്.

സംസ്ഥാനത്തെ ഭരണകക്ഷിയായ കോൺഗ്രസിന് മൂന്ന് സീറ്റുകളിൽ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ കഴിയും. കോൺഗ്രസിന് വിജയിക്കാൻ സാധിക്കുന്ന മൂന്ന് സീറ്റുകളിൽ ഒന്ന് മല്ലികാർജുൻ ഖാർഗെയ്ക്കുതന്നെയായിരിക്കും. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ സിദ്ധരാമയ്യക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം ഇത് സ്വീകരിച്ചിട്ടില്ല. ബാക്കിയുള്ള സീറ്റിൽ ശർമിളയെ പരിഗണിക്കുമെന്നാണ് വിവരം. ശർമിളയും രാഹുൽ ഗാന്ധിയും കഴിഞ്ഞദിവസം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഒരു രാജ്യസഭാ സീറ്റ് മുസ്‌ലിം വിഭാഗത്തിന് നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. മുസ്ലിം സംഘടനകളും പാർട്ടിയിലെ ന്യൂനപക്ഷ നേതാക്കളുമാണ് ഈ ആവശ്യമുന്നയിക്കുന്നത്.

Related Posts