കേരള സമാജം (ആർ), കർണാടക — ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ്റെ ഉദ്ഘാടനം സാഹിത്യകാരനും കവിയുമായ സുധാകരൻ രാമന്തളിയും ഡോ. സി. പി. രാധാകൃഷ്ണനും ചേർന്ന് നിർവഹിച്ചു. ഡിവിഷൻ ചെയർമാൻ ഷിജോ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
സമാജം പ്രസിഡണ്ട് എസ്. കെ. പിള്ള, വൈസ് പ്രസിഡണ്ട് ആർ.കെ.കുറുപ്പ്, സെക്രട്ടറി ശ്രീകുമാർ, അസിസ്റ്റന്റ് സെക്രട്ടറിമാരായ ശ്യാംകുമാർ, വി.എസ്.ജോഷി, രാജേഷ് വർമ്മ, കൺവീനർ ഷാജി, ഫിനാൻസ് കൺവീനർ ജിജു എന്നിവർ ആശംസാപ്രസംഗം നടത്തി.
വനിതാ വിഭാഗം അവതരിപ്പിച്ച കലാപരിപാടികൾ, ജയചന്ദ്രൻ അവതരിപ്പിച്ച ഗാനമേള എന്നിവ അരങ്ങേറി.

Related Posts