ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെആരോപണങ്ങൾക്കെതിരെ പ്രതികരണവുമായി സർവകലാശാല അധികൃതർ രംഗത്ത്. ഡൽഹി സർവകലാശാലയിലെ പ്രവേശന പ്രക്രിയയിൽ ജാതി വിവേചനം നടക്കുന്നുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെആരോപണം.
വസ്തുതകൾ പരിശോധിച്ച ശേഷമാകണം ഇത്തരം ഗൗരവകരമായ പ്രസ്താവനകൾ നടത്തേണ്ടതെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി. ബി.എസ്.പി സ്ഥാപകൻ കാൻഷി റാമിൻ്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ലക്നൗവിൽ സംഘടിപ്പിച്ച ‘സംവിധാൻ സമ്മേളന’ത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി സർവകലാശാലയ്ക്കെതിരെ ആരോപണമുന്നയിച്ചത്.
അർഹതയുണ്ടായിട്ടും വിദ്യാർത്ഥികളെ പുറന്തള്ളാനുള്ള ഒരു മാർഗമായാണ് സർവകലാശാല അഭിമുഖങ്ങളെ ഉപയോഗിക്കുന്നതെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്.