ഇന്ത്യയുടെ ഇടങ്കയ്യൻ സ്പിന്നർ കുല്‍ദീപ് യാദവ് വിവാഹിതനായി. കുൽദീപിൻ്റെ ബാല്യകാല സുഹൃത്ത് വന്‍ഷിക ചദ്ദയാണ് വധു.
ഇന്നലെ വൈകുന്നേരം മസ്സൂറിയിലെ റിസോർട്ടിൽ നടന്ന ചടങ്ങിൽ അനവധി പ്രമുഖർ പങ്കെടുത്തു. ഇന്ത്യൻ താരങ്ങളായ തിലക് വര്‍മ, യുസ്‌വേന്ദ്ര ചഹാൽ, റിങ്കു സിംഗ്, ദേശീയ ടീമിൻ്റെ ഫീൽഡിംഗ് പരിശീലകൻ ടി ദിലീപ് എന്നിവരും ചടങ്ങിൻ്റെ ഭാഗമായി. പരമ്പരാഗത ഇന്ത്യൻ രീതിയിൽ ഉള്ള വിവാഹ ചടങ്ങിൽ ഹൽദി, മെഹന്ദി എന്നീ ചടങ്ങുകൾക്ക് പുറമെ, നൃത്തവും സംഗീതവും ഉൾപ്പടെ നിരവധി പരിപാടികൾ നടന്നു. 2024 ഇൽ ടി 20 ലോകകപ്പ് കിരീടമുയർത്തിയ ടീമിൻ്റെ ഭാഗമായിരുന്നു.

Related Posts