ബാംഗ്ലൂർ കലാ സാഹിത്യ വേദിയും ബാംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷനും ചേർന്ന് മല്ലേഷ് പാളയയിലെ സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോയിൽ വച്ച് നടത്തിയ ഇഫ്താർ വിരുന്നിൽ നൂറ്റിഅമ്പതോളം പേർ പങ്കെടുത്തു. ഇഫ്താർ വിരുന്നിനു മുന്നോടിയായി ‘മതസൗഹാർദവും മനുഷ്യമനസും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഡോ.സന്തോഷ് കുമാർ വിശിഷ്ടാതിഥി ആയി. ബാംഗ്ലൂർ കലാ സാഹിത്യ വേദി അധ്യക്ഷൻ ഹെറാൾഡ് ലെനിൻ അദ്ധ്യക്ഷത വഹിച്ചു.
അബ്‌ദുൾ റൗഫ് സ്വാഗതവും ഗീത ശശികുമാർ നന്ദിയും പറഞ്ഞു, പൊന്നമ്മദാസ്, വിജി കൊല്ലം, നളിനിആൻ, മോഹൻ ദാസ്, പ്രശാന്ത് കൈരളി എന്നിവർ സംസാരിച്ചു. ഇഫ്താർ വിരുന്നിന് ശേഷം മെലഡി റോക്കിൻ്റെ സംഗീതവിരുന്ന് അരങ്ങേറി.