കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടപടികൾക്ക് നാളെ തുടക്കമാകും. നാളെ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു തുടങ്ങാം. മാർച്ച് 23 വരെ പത്രികകൾ സമർപ്പിക്കാം. മാർച്ച് 24 ന് സമർപ്പിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. മാർച്ച് 26 ആണ് സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി.
സംസ്ഥാനത്ത് ഇത്തവണ 4.24 ലക്ഷം പുതിയ വോട്ടർമാരാണ് ആദ്യമായി സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. കേരളത്തിൽ ആകെ 1.38 കോടി സ്ത്രീ വോട്ടർമാരാണുള്ളത്. 2.19 ലക്ഷം പോളിംഗ് ബൂത്തുകൾ കേരളത്തിലുടനീളം സജ്ജീകരിക്കും. നഗര മേഖലകളിൽ മാത്രം 6,130 പോളിങ് സ്റ്റേഷനുകൾ പ്രവർത്തിക്കും. തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.