മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 11 മന്ത്രിമാരും 54 സിറ്റിംഗ് എംഎൽഎമാരും സി പി ഐ എം സ്ഥാനാർത്ഥി പട്ടികയിൽ. സ്ഥാനാർഥികളിൽ ഒമ്പത് പേർ വനിതകളാണ്. ആറ് പേർ സ്വതന്ത്ര സ്ഥാനാർഥികളുമായി മത്സരിക്കും. ഒരു പൊളിറ്റ്ബ്യൂറോ അംഗവും നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും മൂന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളും സ്ഥാനാർഥികളാണ്.

പിണറായി വിജയനാണ് മത്സരിക്കുന്ന പൊളിറ്റ് ബ്യൂറോ അംഗം. കെ എൻ ബാലഗോപാൽ, പി രാജീവ്, ടി പി രാമകൃഷ്‌ണൻ, കെ കെ ശൈലജ എന്നീ കേന്ദ്ര കമ്മിറ്റി അംഗങ്ങളും വി എൻ വാസവൻ, സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ്, കെ കെ ജയചന്ദ്രൻ എന്നീ സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളും മത്സരിക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ, എം ബി രാജേഷ്, കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി ഡോ. ആർ ബിന്ദു, പി രാജീവ്, വി എൻ വാസവൻ, സജി ചെറിയാൻ, ഒ ആർ കേളു, പി എ മുഹമ്മദ് റിയാസ്, വി അബ്ദുൾ റഹ്‌മാൻ, വീണാ ജോർജ്, എന്നിവരാണ് മത്സരിക്കുന്ന സിപിഐ എം മന്ത്രിമാർ. കെ കെ ശൈലജ, പി കെ ശ്യാമള, കെ ശാന്തകുമാരി, ആർ ബിന്ദു അഡ്വ. എം ബി ഷൈനി, അഡ്വ. പുഷ്‌പ ദാസ്, ദലീമ ജോജോ, യു പ്രതിഭ, വീണ ജോർജ്, ഒ എസ് അംബിക എന്നിവരാണ് മത്സരിക്കുന്ന വനിതകൾ.

Related Posts