അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച താമരശ്ശേരിയിലെ ഒൻപത് വയസ്സുകാരി അനയയുടെ രണ്ട് സഹോദരങ്ങളെയും വീണ്ടും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരെ തുടർപരിശോധന നടത്തുന്നതിൻ്റെ ഭാഗമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിക്കുന്നതിന് രണ്ടാഴ്‌ചമുൻപ് അനയക്കൊപ്പം വീടിനുസമീപത്തെ കുളത്തിൽ കുളിച്ച മറ്റു കുട്ടികളുടെ ആരോഗ്യാവസ്ഥയും അധികൃതർ നിരീക്ഷിക്കുന്നുണ്ട്.

തിങ്കളാഴ്ച അനയയുടെ ഇളയ സഹോദരനായ ഏഴുവയസ്സുകാരന് പനി മൂർച്ചിച്ചിരുന്നു. കുട്ടിയുടെ പ്രാഥമിക പരിശോധനാഫലം നെഗറ്റീവായിരുന്നെങ്കിലും വിദഗ്‌ധ ഡോക്‌ടർമാരുടെ നേതൃത്വത്തിൽ നട്ടെല്ലിൽ നിന്നും സാമ്പിൾ ശേഖരിച്ച് വിശദമായ പരിശോധന നടത്തുമെന്നാണ് നിലവിൽ ലഭ്യമായ വിവരം.

Related Posts