കൊല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഗു​ണ്ടാ നേ​താ​വ് അ​ലു​വ അ​തു​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് വ​ൻ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​ണെ​ന്ന് പോ​ലീ​സ്. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ അ​തു​ലി​നെ 48 മ​ണി​ക്കൂ​റി​ന​കം വ​ക​വ​രു​ത്താ​നാ​യി​രു​ന്നു ഗു​ണ്ടാ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. കേ​സി​ൽ ഇ​തു​വ​രെ 10 പേ​ർ അറസ്റ്റിലായ​താ​യി കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഹേ​മ​ല​ത ഐ​പി​എ​സ് അ​റി​യി​ച്ചു.

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​പ്പി​ട്ട് മ​ട​ങ്ങി​യ അ​തു​ലി​നെ ര​ണ്ട് കാ​റു​ക​ളി​ലാ​യാ​ണ് പ്ര​തി​ക​ൾ പി​ന്തു​ട​ർ​ന്ന​ത്. സ്റ്റേ​ഷ​നി​ൽ നി​ന്ന് ഇ​റ​ങ്ങി കൃ​ത്യം 17-ാം മി​നി​റ്റി​ലാ​ണ് പു​തി​യ​കാ​വ് ജം​ഗ്ഷ​നി​ൽ വെ​ച്ച് കൊലപാതകം ന​ട​ന്ന​ത്. അ​തു​ൽ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തെ ഹ​രി​യാ​ന ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഇ​ന്നോ​വ കാ​ർ ഉ​പ​യോ​ഗി​ച്ച് ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്ന​ര മി​നി​റ്റി​നു​ള്ളി​ൽ കൃ​ത്യം പൂ​ർ​ത്തി​യാ​ക്കി പ്ര​തി​ക​ൾ ക​ട​ന്നു​ക​ള​ഞ്ഞു.

ഇന്നോവ കാ​റി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത മാ​ര​കാ​യു​ധ​ങ്ങ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
2025 ൽ ഗു​ണ്ടാ നേ​താ​വ് ജിം ​സ​ന്തോ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യി​രു​ന്നു അ​തു​ൽ. എ​ന്നാ​ൽ ഈ ​കൊ​ല​പാ​ത​ക​ത്തി​ന് ജിം ​സ​ന്തോ​ഷ് വ​ധ​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സ​ന്തോ​ഷ് വ​ധ​ത്തി​ന് ശേ​ഷം ക​ട​ത്തൂ​ർ സം​ഘ​ത്തി​ലെ അ​നീ​റി​നെ ആ​ക്ര​മി​ച്ച​തി​ലു​ള്ള പ്ര​തി​കാ​ര​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.
കൃത്യം നടത്തിയതിന് ശേ​ഷം കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് ക​ട​ന്ന പ്ര​തി​ക​ളെ ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട തിരച്ചിലിനൊ​ടു​വി​ലാ​ണ് പോ​ലീ​സ് മു​ണ്ട​ക്ക​യ​ത്ത് വെ​ച്ച് പി​ടി​കൂ​ടി​യ​ത്.

എ​എ​ൻ​പി​ആ​ർ ക്യാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം തി​രി​ച്ച​റി​ഞ്ഞ​ത് അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി. കൊലപാതകത്തിൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത 6 പേ​രും ഇ​വ​ർ​ക്ക് സ​ഹാ​യം ന​ൽ​കി​യ 4 പേ​രു​മാ​ണ് നി​ല​വി​ൽ പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും ഗു​ണ്ടാ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് എ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Related Posts