ഷെയ്ഖ് ഹസീനയുടെ ഭരണത്തിന് ശേഷമുള്ള ബംഗ്ലാദേശിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് ഇന്ന്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന് വിലക്കുള്ളതിനാൽ ജമാഅത്തെ ഇസ്ലാമിയും ബി.എൻ.പിയും തമ്മിലാണ് പ്രധാന മത്സരം. 300 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 12 കോടി 70 ലക്ഷം പൗരന്‍മാര്‍ക്കാണ് വോട്ടവകാശമുള്ളത്. രാവിലെ 7 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്.

പോളിങ് പൂർത്തിയാവുന്ന ഉടന്‍ തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. 300 പാർലമെൻ്റ് മണ്ഡലങ്ങളിലായി 42,761 പോളിങ് കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. നാളെ ഉച്ചയോടെ ഫലസൂചനകള്‍ ലഭിച്ചു തുടങ്ങും.

Related Posts