അമേരിക്കയുടെ ദേശീയ ശാസ്ത്ര പുരസ്കാരമായ നാഷണൽ മെഡൽ ഓഫ് സയൻസ് ഇലോൺ മസ്കിന് സമ്മാനിച്ച് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. വാഷിങ്ടണിൽ നടന്ന പ്രത്യേക ചടങ്ങിൽ മസ്കിനെ പ്രശംസിച്ച ട്രംപ്, അദ്ദേഹത്തെ രാജ്യത്തിൻ്റെ സമ്പത്തെന്നും ആധുനിക കാലത്തെ തോമസ് എഡിസണെന്നും വിശേഷിപ്പിച്ചു.
മസ്കിന് പുറമേ ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ, എൻവിഡിയ സി.ഇ.ഒ. ജെൻസൻ ഹുവാങ്, എ.എം.ഡി. മേധാവി ലിസ സു എന്നിവർക്കും നാഷണൽ മെഡൽ ഓഫ് സയൻസ് സമ്മാനിച്ചതായാണ് റിപ്പോർട്ട്. മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നദെല്ല, ഡെൽ ടെക്നോളജീസ് സ്ഥാപകൻ മൈക്കൽ ഡെൽ എന്നിവർക്ക് നാഷണൽ മെഡൽ ഓഫ് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പുരസ്കാരവും ലഭിച്ചു.