ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾക്കിടെ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് വിദേശകാര്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 80-ാമത് യുഎൻ പൊതുസഭ സമ്മേളനത്തിൻ്റെ ഭാഗമായി ഉഭയകക്ഷി ചർച്ചകൾക്കായി ന്യൂയോർക്കിൽ എത്തിയതായിരുന്നു ഡോ.എസ്.ജയശങ്കർ

ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരിക്കുന്ന 50 ശതമാനം ഇറക്കുമതി തീരുവ, എച്ച് 1 ബി വി സ തുടങ്ങിയ വിവാദങ്ങൾക്കിടെയാണ് കൂടിക്കാഴ്‌ച നടന്നത്. ന്യൂയോർക്കിൽ മാർക്കോ റൂബിയോയുമായി നടന്ന കൂടിക്കാഴ്‌ചയിൽ സന്തോഷമുണ്ടെന്നായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ വ്യാപാര ചർച്ചകൾക്കായി ഇന്ന് അമേരിക്കയിലെത്തും. യുഎസ് കോമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലട്ട്നിക്ക്, യുഎസ് വ്യാപാര പ്രതിനിധി ജേമിസൺ ഗ്രിയർ, അസിസ്റ്റന്റ് വ്യാപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ച് എന്നിവരും പിയൂഷ് ഗോയലുമായുള്ള ചർച്ചകളുടെ ഭാഗമാകും. 50 ശതമാനം അധിക തീരുവയാണ് നിലവിൽ ഇന്ത്യക്ക് മേൽ അമേരിക്ക ചുമത്തിയിരിക്കുന്നത്. എച്ച് 1 ബി വിസ ഫീസ് ഒരു ലക്ഷം ഡോളറാക്കിയ ഉയർത്തിയ നടപടിയും ഇന്ന് ചർച്ചയായേക്കും.

Related Posts