പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ ഉണ്ടായ ചാവേറാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. 57 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയോടെ പൊലീസ് ആസ്ഥാനത്തിന് സമീപമുള്ള പള്ളിയുടെ മുൻവശത്താണ് ശക്തമായ സ്ഫോടനമുണ്ടായത്. വെള്ളിയാഴ്ചയിലെ പ്രത്യേക പ്രാർഥനയ്ക്കായി നിരവധി വിശ്വാസികൾ പള്ളിയിൽ എത്തിയിരുന്ന സമയത്തായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതായി റിപ്പോർട്ട് ചെയ്തു.

സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം പൊലീസ് ആസ്ഥാനത്തിൻ്റെ ഗേറ്റിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് വെടിയൊച്ചകളും കേട്ടതായി റിപ്പോർട്ടുകളുണ്ട്.

സ്ഫോടനത്തിൻ്റെ ശക്തിയിൽ പള്ളിക്ക് സമീപത്തെ റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. സമീപത്തെ നിരവധി കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ആക്രമണത്തിന് പിന്നാലെ ഖൈബർ പഖ്തൂൻഖ്വയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പൊലീസ്, മറ്റ് സുരക്ഷാ സേനകൾ എന്നിവർ പ്രദേശം വളഞ്ഞ് പരിശോധന നടത്തുകയാണ്.

Related Posts