നന്ദിഗ്രാം നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മമത ബാനർജി വിഭാഗം സ്ഥാനാർഥി സഞ്ചിത പ്രധാൻ ഡേ നാമനിർദേശ പത്രിക പിൻവലിച്ചു. സെപ്റ്റംബർ 18നാണ് സ്ഥാനാർഥിത്വം പിൻവലിച്ചത്. നാമനിർദേശം പിൻവലിക്കാനുള്ള അവസാന തീയതിക്ക് ഒരു ദിവസം ശേഷിക്കെയായിരുന്നു നടപടി. മമത ബാനർജി വിഭാഗം ഞായറാഴ്ചയാണ് സഞ്ചിത പ്രധാൻ ഡേയെ നന്ദിഗ്രാമിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസിൽ ജോലി നഷ്ടപ്പെട്ട 26,000 അധ്യാപകരിൽ ഒരാളാണ് സഞ്ചിതയെന്ന് റിപ്പോർട്ടുകളുണ്ട്. ഒക്ടോബർ ആറിനാണ് നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
സ്ഥാനാർഥിത്വം പിൻവലിക്കുന്നതിന് മുമ്പ് സഞ്ചിത പ്രധാൻ ഡേ പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കണ്ടതായി റിപ്പോർട്ടുകളുണ്ട്. കൊൽക്കത്തയിലെ സംസ്ഥാന സെക്രട്ടേറിയറ്റായ നബന്നയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നാമനിർദേശ പത്രിക പിൻവലിച്ചത്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ സംബന്ധിച്ച് ഔദ്യോഗികമായി വ്യക്തത വന്നിട്ടില്ല.