യുഎസ് പ്രസിഡണ്ടിൻ്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവയ്പിൽ രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. നാഷനൽ ഗാർഡ്സ് അംഗങ്ങളാണ് പരിക്കേറ്റ സൈനികർ. അക്രമിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ഇയാൾക്കു പരിക്കേറ്റിട്ടുണ്ട്. സംഭവത്തെത്തുടർന്ന് വൈറ്റ് ഹൗസ് അടച്ചിട്ടു.
ഇന്ത്യൻ സമയം പുലർച്ചെ ഒരു മണിയോടെയാണ് വെടവയ്പ്പുണ്ടായത്. വെടിവയ്പ്പിന് പിന്നാലെ വൈറ്റ് ഹൗസ് അടക്കുകയും പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തു. വെടിവയ്പ് നടക്കുമ്പോൾ ഡൊണൾഡ് ട്രംപ് ഫ്ലോറിഡയിൽ അദ്ദേഹത്തിൻ്റെ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബ്ബിലായിരുന്നു.