ഹോളിവുഡ് നടി പമേല ബക്ക് വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍. നൈറ്റ് റൈഡര്‍, ബേവാച്ച് ഉള്‍പ്പെടെയുള്ള ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രശസ്തയായ ഹോളിവുഡ് നടി പമേല ബക്കിനെ(62) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. യു.എസിലെ ഹോളിവുഡ് ഹില്‍സിലെ വസതിയില്‍ തലയില്‍ സ്വയം നിറയൊഴിച്ച് മരിച്ച നിലയിലാണ് കണ്ടത്.
ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മാര്‍ച്ച് 5 ന് ആത്മഹത്യ ചെയ്‌തെന്നാണ് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്യുന്നത്. ആത്മഹത്യാ കാരണം വ്യക്തമല്ല. സൂചന നല്‍കുന്ന കുറിപ്പുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അമേരിക്കന്‍ നടനും ഗായകനുമായ ഡേവിഡ് ഹസല്‍ ഹോഫിൻ്റെ മുന്‍ ഭാര്യയാണ് പമേല.
ഹസല്‍ഹോഫ് പമേലയുടെ മരണത്തില്‍ അനുശോചനമറിയിച്ചു. ഇരുവര്‍ക്കും ഹെയ്‌ലി, ടെയ്‌ലര്‍ എന്നീ പേരുകളുള്ള രണ്ട് മക്കളുണ്ട്. ഹെയ്‌ലി അവളുടെ അച്ഛനമ്മമാരുടെ കൂടെയുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്. അമ്മയ്ക്ക് അനുശോചനമര്‍പ്പിച്ചുകൊണ്ട് പങ്കുവെച്ചതാണെന്നാണ് പറയപ്പെടുന്നത്.
പമേലയെക്കുറിച്ച് വിവരമില്ലാതായതോടെ കുടുംബാംഗങ്ങള്‍ അന്വേഷിക്കുകയായിരുന്നു. വീട്ടില്‍ ചെന്നപ്പോള്‍ മുറി പൂട്ടിയിരിക്കുന്നതായും അകത്ത് മരിച്ചു കിടക്കുന്നതായും കണ്ടെത്തുകയായിരുന്നു. 1970-കളില്‍ പമേല സിനിമകളിലേക്ക് കടന്നുവരികയും ടി.ജെ. ഹുക്കര്‍, ചിയേഴ്‌സ്, ദി ഫാള്‍ ഗയ്, വൈപ്പര്‍, സൂപ്പര്‍ ബോയ് ഉള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.