പശ്ചിമേഷ്യയിൽ വീണ്ടും സൈനിക ശക്തി ഉയർത്തി അമേരിക്ക. 3500 അമേരിക്കൻ സൈനികരെയാണ് കഴിഞ്ഞ ദിവസം പശ്ചിമേഷ്യയിലെ സംഘർഷ ബാധിത പ്രദേശത്തെത്തിച്ചത്. അമേരിക്കയുടെ അത്യാധുനിക യുദ്ധക്കപ്പലായ യുഎസ്എസ് ട്രിപ്പോലി ഏകദേശം 2,500 സൈനികരുമായി പശ്ചിമേഷ്യൻ തീരത്തെ ലക്ഷ്യമാക്കി നിലയുറപ്പിച്ചിട്ടുണ്ടെന്ന് യു എസ് കമാൻഡ് സ്ഥിരീകരിച്ചു. വ്യോമാക്രമണം ലക്ഷ്യമാക്കി പശ്ചിമേഷ്യയിൽ കൂടുതൽ സൈനികരെ വിന്യസിപ്പിക്കുകയാണ് അമേരിക്ക.

എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളെയും ഓസ്പ്രേകളയും വഹിക്കാൻ കഴിവുള്ള യുദ്ധക്കപ്പലാണ് യുഎസ്എസ് ട്രിപ്പോലി. കൂടാതെ യുഎസ്എസ് ബോക്സറും സാൻഡിയാ​ഗോയിൽ നിന്നുള്ള നാവിക യൂണിറ്റുകളും ഉടൻ തന്നെ സംഘർഷ മേഖലയിലെത്തുമെന്ന് യുഎസ് കമാൻഡ് വ്യക്തമാക്കി. യുഎസ് കമാൻഡിൻ്റെ എക്സ് പോസ്റ്റിലാണ് ഇറാനെതിരെയുള്ള യുദ്ധത്തിൽ അമേരിക്ക സൈനിക ശേഷി ശക്തിപ്പെടുത്തിയെന്ന കാര്യം അറിയിച്ചത്.

ഇസ്രയേല്‍ ലെബനനില്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. കരസേനയെ വിന്യസിക്കാതെ തന്നെ ഇറാനെ പരാജയപ്പെടുത്തുകയാണ് വാഷിംഗ്ടൺ ലക്ഷ്യമിടുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രസ്താവിച്ചു.

Related Posts