ഏഴ് വർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തി.
ചൈനയുമായുള്ള ശക്തമായ സുഹൃദ്ബന്ധം മേഖലയെ സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കുമെന്ന് മോദി പറഞ്ഞു. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ച്‌ചയ്ക്ക് പുറമെ റഷ്യൻ പ്രസിഡണ്ട് പുതിനുമായും കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞവർഷം കസാനിൽനടന്ന എസ്‌സിഒ ഉച്ചകോടിക്കിടെ ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്‌ച ഇന്ത്യ-ചൈന ബന്ധത്തിൽ ക്രിയാത്മകമായ പുരോഗതിയുണ്ടാക്കിയിട്ടുണ്ടെന്ന് മോദി പറഞ്ഞു. രണ്ട് ദിവസത്തെ ജപ്പാൻ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദി എസ്‌സിഒ ഉച്ചകോടിക്കായി മോദി ചൈനയിലെത്തിയത്.

Related Posts