അങ്കമാലിയിൽ കാറിൽ കടത്തുകയായിരുന്ന 192 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ അങ്കമാലി പോലീസ് പിടികൂടി. കോട്ടയം അതിരമ്പുഴ സ്വദേശി അനിജിത്ത്, ഈരാറ്റുപേട്ട സ്വദേശി അജ്‌മൽ ഷാ എന്നിവരാണ് പിടിയിലായത്. 2 ലക്ഷത്തോളം രൂപ വിലയുണ്ട് പിടികൂടിയ ലഹരി മരുന്നിന്.
പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ആലുവ ഭാഗത്തേക്ക് പോകുന്നതിനിടെ അങ്കമാലി ടിബി ജംഗ്ഷന് സമീപം പോലീസ്, കാർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.
കാറിൻ്റെ ഡാഷ് ബോർഡിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. ആലുവ റൂറൽ എസ്‌പി ഹേമലതയുടെ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.